റോഡ് സുരക്ഷിതമല്ല, നാവികസേന കപ്പല്‍ സുഡാനില്‍; വ്യോമസേന വിമാനങ്ങള്‍ ജിദ്ദയില്‍, രക്ഷാ പ്രവർത്തനം തുടരുന്നു – വീഡിയോ

സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. വ്യോമസേനയുടെ രണ്ടു സി–130 വിമാനങ്ങൾ ജിദ്ദയിൽ തയാറായി നിൽക്കുകയാണ്. നാവികസേന കപ്പലായ ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘‘സുധാനിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. സുഡാനിലെ സുരക്ഷാസ്ഥിതി വിലയിരുത്തിയാകും രക്ഷാദൗദത്യം. സുഡാനിലെ വ്യോമപാത വിദേശ വിമാനങ്ങൾക്ക് തുറന്നു നൽകിയിട്ടില്ല. റോഡ് മാർഗം നീങ്ങുന്നതിൽ ഏറെ വെല്ലുവിളികളുണ്ട്,  സുരക്ഷിതമായിട്ടില്ല. ഇന്ത്യക്കാരുമായി എംബസി സമ്പർക്കം തുടരുകയാണ്.’’ – വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹസികമായി ആരും നീങ്ങരുതെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

എംബസി ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും എയര്‍ ലിഫ്റ്റ് ചെയ്തതായി യുഎസ് നേരത്തെ അറിയിച്ചിരുന്നു. ഫ്രാന്‍സ് പൗരന്‍മാരെയും എംബസി ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുപോവുകയായിരുന്ന വാഹനവ്യൂഹം അക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ റഷ്യന്‍ പൗരന്‍മാരെയെല്ലാം എംബസിയിലെത്തിച്ചു. ഇവരെ പുറത്തെത്തിക്കുന്നത് എങ്ങനെയെന്നതില്‍ തീരുമാനമായില്ല. ഒഴിപ്പിക്കല്‍ ദൗദ്യത്തിനായി സ്വീഡന്‍ 400 സൈനികരെ സുഡാനിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. അതിനിടെ സുഡാനിലെ ഇന്റര്‍നെറ്റ് സേവനം ഏറെക്കുറെ പൂര്‍ണമായും വിഛേദിക്കപ്പെട്ടു.

ശനിയാഴ്ച സുഡാനില്‍നിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ അറിയിച്ചിരുന്നു. 157 പേരെയാണ് സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍.

 

സൌദി ഉൾപ്പെടെ 12ഓളം രാജ്യങ്ങളിൽ നിന്നുള്ളവരെ സുഡാനിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ കാണാം…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!