സൗദിയിലെ ത്വായിഫിൽ പ്രളയം; വ്യാഴാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്ക് സാധ്യത – വീഡിയോ
നാളെ (തിങ്കൾ) മുതൽ അടുത്ത (വ്യാഴം) വരെയുള്ള ദിവസങ്ങളിൽ സൌദിയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഈ ദിവസങ്ങളിൽ, അസീർ, അൽ-ബാഹ, ജിസാൻ, മക്ക, നജ്‌റാൻ, അൽ-ഖസിം, റിയാദ്, ഹായിൽ മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള സജീവ കാറ്റും, പൊടിക്കും സാധ്യതയുണ്ട്. കൂടാതെ ഈ പ്രദേശങ്ങൾ പേമാരിയും, ആലിപ്പഴം വർഷിക്കാനും സാധ്യതയേറെയാണ്.
കാലാവസ്ഥ മാറ്റം നാളെ തബൂക്ക് മേഖലയിലേക്കും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മദീനയിലേക്കും വ്യാപിക്കും. മക്ക, കിഴക്കൻ പ്രവിശ്യ, ബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ കാറ്റും, ആലിപ്പഴ വർഷവും, മിന്നലും, മഴയും സജീവാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം തായിഫിൽ ചെയ്ത പേമാരി മൂലം ഉണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. തായിഫിലെ അൽവിസാം ഡിസ്ട്രിക്ടിലുണ്ടായ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിയ കാറിൽ കുടങ്ങിയ സ്ത്രീകളേയും കുട്ടികളേയും രക്ഷപെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. നഗരത്തിലെ മഴവെള്ളം ഒഴുക്കിവിടാനുള്ള സംവധാനത്തിലെ അപര്യാപ്തതയാണ് പ്രളയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വീഡിയോ കാണാം…
مياة السيول تغرق حي الوسام بالطائف 🇸🇦 pic.twitter.com/muOmlf2Sor
— بوابة بحر عمان للطقس (@Om_SeaGateWeath) April 22, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273