ആത്മസമര്‍പ്പണത്തിന്‍റെ ദിനരാത്രങ്ങൾക്ക് പരിസമാപ്തി; കേരളത്തിലും ഒമാനിലും ഇന്ന് ചെറിയ പെരുന്നാൾ

ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിനു പരിസമാപ്തി കുറിച്ച് ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്‌റും മുന്നോട്ടു വയ്ക്കുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഒരു മാസത്തെ അച്ചടക്കമുള്ള ജീവിതം ഇനിയുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോ വിശ്വാസിയും പെരുന്നാളിലേക്കു കടക്കുന്നത്. മിക്കയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടാകും. പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. വീടുകളില്‍ നിറയെ പുതുവസ്ത്രത്തിന്‍റെ തിളക്കവും അത്തറിന്‍റെ മണവും. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും. ഒപ്പം രുചികൂട്ടില്‍ നല്ല ബിരിയാണി കൂടി തയ്യാറായാല്‍ പെരുന്നാള്‍ കെങ്കേമം.

വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിലാണ്. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നൽകി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകി. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി.ആരിഫലിയാണ് നേതൃത്വം നൽകിയത്. മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് നേതൃത്വം നൽകിയത്. ചാലിയം ജുമാ മസ്ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസിയും നേതൃത്വം നൽകി.

കേരളത്തോടൊപ്പം ഒമാനിലും ഇന്നാണ് ചെറിയ പെരുന്നാൾ.സുൽത്താൻ ഹൈതം ബിൻ താരിക് മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖോർ മസ്ജിദിൽ ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.

സുൽത്താനോടൊപ്പം, രാജകുടുംബത്തിലെ ഉന്നതരായ അംഗങ്ങൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ് (SAF), റോയൽ ഒമാൻ പോലീസ് (ROP) കമാൻഡർമാർ എന്നിവരും ഈദുൽ ഫിത്തർ പ്രാർത്ഥനയിൽ പങ്കെടുക്കും. അതോടൊപ്പം ഒമാൻ സുൽത്താനേറ്റിന്റെ അംഗീകാരമുള്ള ഇസ്ലാമിക രാജ്യങ്ങളിലെ സുരക്ഷാ യൂണിറ്റുകളും അംബാസഡർമാരും പ്രാർത്ഥനയുടെ ഭാഗമാകും.

വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ്  വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്..പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!