സൗദിയിലെ വിവിധ നഗരങ്ങളിലെ പെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ചു

സൌദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പനുസരിച്ച് വിവിധ നഗരങ്ങളി നമസ്കാര സമയങ്ങൾ താഴെ.

 

മക്കയിൽ 6:12 നും മദീനയിൽ 6:09 നും ഈദുൽ ഫിത്തർ പ്രാർത്ഥന ആരംഭിക്കും. റിയാദിൽ 5:41 നാണ് പെരുന്നാൾ നമസ്കാരം.

ബുറൈദയിൽ രാവിലെ 5;50നും, റിയാദിൽ 5:41നും, ദമ്മാമിൽ 5:25നും, അബഹയിൽ 06:04നും, തബൂക്കിൽ 6:17നും, ഹായിലിൽ 5:58നും, അറാറിൽ 5:57നും, ജിസാനിൽ 6:05നും, നജ്റാനിൽ 5:58നും, അൽ ബഹ 6:06നും, സക്കാക്കയിൽ 6:01നും പെരുന്നാൾ നമസ്കാരം നടത്തും.

മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഈദ് ഗാഹുകൾ പള്ളിയിലേക്ക് മാറ്റാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പെരുന്നാൾ നമസ്കാരം  വെള്ളിയാഴ്ച ആയതിനാൽ, പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കൽ നിർബന്ധമില്ലെന്നും, എന്നാൽ ജുമുഅ നമസ്കാരത്തിലും പങ്കെടുക്കുന്നതാണ് ഉചിതമെന്നും ഫത് വ കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു.

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം 20,700 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി. പുരുഷന്മാരും സ്ത്രീകുളുമുൾപ്പെടെ 6,000-ലധികം പള്ളികളും ഈദ്ഗാഹുകളും നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികളുടെയും ഓപ്പറേറ്റിംഗ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ പള്ളികളുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിിലും വിധത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം പൊതു ജനങ്ങളോടഭ്യർത്ഥിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!