അബ്ദുൽ നാസർ മഅ്ദനി കേരളത്തിലേക്ക് വരുന്നു; കൊല്ലത്തും എറണാകുളത്തും കർണാടക പൊലീസിൻ്റെ പരിശോധന
കൊല്ലത്ത് കർണാടക പൊലീസ് പരിശോധന നടത്തി. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൻ്റെ മുന്നോടിയായാണ് പരിശോധന. ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അൻവാർശേരിയിലെ സുരക്ഷ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും മഅ്ദനിക്ക് കേരളത്തിലേക്കുള്ള യാത്രക്ക് അനുമതി നൽകുക. മഅ്ദനി താമസിക്കുന്ന എറണാകുളത്തെ വീടും പൊലീസ് സന്ദർശിക്കും.
അതേ സമയം മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പി.ഡി.പി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. ഉച്ചക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച. യാത്രാ ക്രമീകരണങ്ങൾ, സുരക്ഷ കാര്യങ്ങള്‍, ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബംഗളൂരു പൊലീസിലെ റിസർവ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ആരംഭിക്കാനാകൂ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273