പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു; ഇരുപതിനായിരത്തിലധികം പള്ളികളും ഈദ് ഗാഹുകളും സജ്ജമായി, മാസപ്പിറവി നിരീക്ഷിക്കാൻ വൻ ക്രമീകരണങ്ങൾ

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം 20,700 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി. പുരുഷന്മാരും സ്ത്രീകുളുമുൾപ്പെടെ 6,000-ലധികം പള്ളികളും ഈദ്ഗാഹുകളും നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികളുടെയും ഓപ്പറേറ്റിംഗ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ പള്ളികളുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിിലും വിധത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം പൊതു ജനങ്ങളോടഭ്യർത്ഥിച്ചു.

സൌദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൌദിയില പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുൽ ലത്തീഫ് ആലുംശൈഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.  അൽ കോബാറിലും ദമാമിലും ദഹ്‌റാനിലുമാണ് സൌദിയിൽ ഏറ്റവും ആദ്യം സൂര്യനുദിക്കുക.

റമദാൻ 29 പൂർത്തിയാകുന്ന ഏപ്രിൽ 20ന് വ്യാഴാഴ്ച മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണ് സൌദിയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൌദിയിൽ സൂര്യാസ്തമനത്തിന് ശേഷം വീണ്ടും 24 മിനുട്ട് ചന്ദ്രൻ അസ്ഥമിക്കാതെ നിലനിൽക്കുമെന്നും അതിനാൽ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും ഗോളശാസ്ത്രജ്ഞർ പറഞ്ഞു.

സൌദിയിൽ മാസപ്പറിവി നിരീക്ഷിക്കുന്നതിന് വിപുലമായ സൌകര്യങ്ങളൊരുക്കുന്നുണ്ട്. നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ അക്കാര്യം അറിയിക്കണമെന്നും സൌദി സുപ്രീം കോടതി അറിയിച്ചു.

വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഈദുൽ ഫിത്തർ വെള്ളിയാഴ്ചയായിരിക്കും. വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ പെരുന്നാൾ അവധിക്ക് ശേഷം മറ്റൊരു ദിവസം തൊഴിലാളികൾക്ക് അവധി നൽകണമെന്ന് തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച പെരുന്നാൾ ദിവസമായാൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സൌദിയിലെ സ്ഥിരം ഫതവാ കമ്മറ്റി പുറത്തിറക്കിയ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം നിർദേശിച്ചു.

വെള്ളിയാഴ്ച പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ അതേ ദിവസം നടക്കുന്ന ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കൽ നിർബന്ധമില്ല. എന്നാൽ പെരുന്നാൾ നമസ്കരിച്ചവർ ജുമുഅക്കെത്തിയാൽ അതാണ് ഏറ്റവും നല്ലത്. അതേ സമയം ഇങ്ങിനെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ ജുമുഅ നമസ്കരിക്കുന്നില്ലെങ്കിൽ, കൃത്യസമയത്ത് തന്നെ ളുഹർ നമസ്കരിക്കൽ നിർബന്ധമാണ്.

അതേ സമയം വെള്ളിയാഴ്ച പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാത്തവർ നിർബന്ധമായും ജുമുഅ നമസ്കരിക്കേണ്ടതാണെന്നും, അവർക്ക് ജുമുഅയിൽ ഇളവില്ലെന്നും ഫത് വയിൽ വിശദീകരിക്കുന്നുണ്ട്.

ജുമുഅ നമസ്കാരം നടത്തുന്ന പള്ളിയിലെ ഇമാം പെരുന്നാൾ നമസ്കരിച്ചിട്ടുണ്ടെങ്കിലും ജുമുഅ നമസ്കാരം നിർവഹിക്കണം.  ഇത് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ജുമുഅയിൽ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ജുമുഅക്കുള്ള ആളുകള്‍ എത്തിയാല്‍ ജുമുഅയും അല്ലെങ്കില്‍ ദുഹ്ര്‍ നമസ്‌കാരവുമാണ് നിര്‍വഹിക്കേണ്ടത്.

പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജുമുഅയും ദുഹർ നമസ്കാരവും നിർബന്ധമില്ലെന്ന പ്രചാരണം തെറ്റാണെന്നും. അത് പ്രവാചകചര്യക്ക് എതിരായതും, ദൈവ കൽപ്പനക്ക് വിരുദ്ധവുമാണെന്നും ഫത് വ കമ്മറ്റി പുറത്തിറക്കിയ ഫത് വയിൽ വിശദീകരിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!