ഖാർത്തൂം വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതിൻ്റെ ദൃശങ്ങൾ പുറത്ത് വിട്ടു – വീഡിയോ
സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ശനിയാഴ്ച ഖാർത്തൂം വിമാനത്താവളത്തിൽ വിമാനത്തിന് നേരെ വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വെടി വെക്കുന്ന സമയം ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനത്തിൽ ഇരിക്കുകയായിരുന്ന സൗദി അറേബ്യൻ എയർലൈൻസ് ജീവനക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാൾ കോക്പിറ്റിനുള്ളിൽ നിന്നാണ് എയർപോർട്ട് ഗ്രൗണ്ടിനുള്ളിൽ തോക്കുധാരികളിൽ ഒരാളെ വീഡിയോയിൽ ചിത്രീകരിച്ചത്. കനത്ത ആയുധവുമായി വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പകർത്തിയത്.
ഇതേ സമയം തന്നെ ഫ്ലൈറ്റ് ക്രൂവും കൺട്രോൾ ടവറും തമ്മിലുള്ള സംഭാഷണം വ്യക്തമായും വീഡിയോയിൽ കേൾക്കാം. ആരെയാണ് വെടിവെക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹം സ്വയം പരിചയപ്പെടുത്തുമ്പോൾ, കൺട്രോൾ ടവർ ഉടൻ തന്നെ പ്രതികരിക്കുന്നുണ്ട്.
ഏറെ ഭീതിജനകമാണ് അൽ ഹദസ് അറബ് ചാനൽ പുറത്ത് വിട്ട ദൃശ്യങ്ങൾ. വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നതും വിമാനയാത്രക്കാർ ഭീതിയോടെ വിവിധ സ്ഥലങ്ങളിൽ ഒളിക്കുന്നതും ചാനൽ പുറത്ത് വിട്ട ദൃശ്യങ്ങളിൽ കാണാം. വിമാനങ്ങൾ തീപിടുത്തത്തിൽ കത്തിയമർന്നതും സൈനിക വിമാനങ്ങളിൽ നിന്ന് ബോംബുകൾ വർഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ശനിയാഴ്ചയാണ് ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് പറക്കാനുള്ള ഒരുക്കത്തിനിടെ സൗദി അറേബ്യൻ എയർലൈൻസ് വിമാനങ്ങളിലൊന്നിന് വെടിയേറ്റത്. തുടർന്ന് ജീവനക്കാരെ ഒഴിപ്പിച്ച് സൗദി എംബസിയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വീഡിയോ കാണാം..
وثقه طاقم "السعودية".. "أخبار24" ينشر مقطعاً لـ"إطلاق نار" في #مطار_الخرطوم#السودانhttps://t.co/81NIYXcmDL pic.twitter.com/EkJvZyPLJi
— أخبار 24 (@Akhbaar24) April 16, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273