സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൗദി എയർലൈൻസ് വിമാനത്തിന് അപകടം സംഭവിച്ചു. ഖാർത്തൂം വിമാനത്താവളത്തിൽ നിന്നും രാവിലെ 7.30ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പായി എയർബസ് 4330 ൻ്റെ 59458 നമ്പർ വിമാനത്തിനാണ് അപകടം ഉണ്ടായത്. അപകടത്തിൻ്റെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

സൗദി അറേബ്യൻ എയർലൈൻസ് എമർജൻസി ടീം ഉടൻ തന്നെ സംഭവത്തിൽ ഇടപെട്ടതായും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുഡാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായും  സൗദി എയർലൈൻസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.   സുഡാനിലെ സൌദി എംബസിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേ സമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാർട്ടൂം വിമാനത്താവളത്തിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈനാസും പ്രഖ്യാപിച്ചു. ഖാർത്തൂമിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എല്ലാ വിവരങ്ങളും പിന്നീട് യാത്രക്കാരെ അറിയിക്കും, കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാം.

ജിദ്ദ, റിയാദ്, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഖാർത്തൂം വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണമെന്ന് എയർപോർട്ട് അഡ്മിനിസ്ട്രേഷൻ ഓഫീസുകളിൽ നിന്ന് അറിയിച്ചു.

ഇന്ന് (ശനിയാഴ്ച) രാവിലെയാണ് സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ തലസ്ഥാനമായ ഖർത്തൂമിന്റെ തെക്ക് ഭാഗത്തും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും സായുധ ഏറ്റുമുട്ടൽ നടന്നത്.

നിലവിൽ ഖാർത്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിറുത്തി വെച്ചിരിക്കുകയാണ്. സുഡാനിലെ സംഘർഷം നേരിടാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുഡാനില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചു. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.

‘റിപ്പോര്‍ട്ടുചെയ്ത വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുന്‍കരുതലുകള്‍ എടുക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും നിര്‍ദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക,’ ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി ട്വീറ്റില്‍ പറഞ്ഞു.

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273