നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു

സൌദിയിലൽ നിന്നും നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി (54) ആണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്കാണ് സംഭവം. റിയാദ് വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് പോകാനായി വിമാനം കയറിയിരുന്നു.

വിമാനത്തിൽ കയറിയിരുന്ന് സീറ്റ് ബെൽറ്റിട്ട ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.  ഇദ്ദേഹത്തെ ഉടൻ തന്നെ കിംഗ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിലെ മജ്മയിൽ ബൂഫിയ നടത്തിവരികയായിരുന്ന ഇദ്ദേഹം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വുർ, മഹ്ബൂബ് ചെറിയ വളപ്പ്, സുഫ്യാൻ ചൂരപ്പിലാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!