യുഎഇയിൽ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; പ്രവാസികൾക്ക് അഞ്ച് ദിവസം വരെ അവധി
യുഎഇയിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക കലണ്ടർ പ്രകാരം റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് പെരുന്നാൾ അവധിയെന്ന് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. ചന്ദ്ര പിറവി ദൃശ്യമാകുന്നതിനനുസരിച്ച് വിദേശികൾക്ക് പെരുന്നാളിന് അഞ്ച് ദിവസം വരെ അവധി ലഭിക്കും.
പൊതുമേഖലയിലെ ജീവനക്കാർക്കും ഇതേ അവധി ഇന്ന് രാവിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുഎഇ പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികൾ ഏകീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഇത്തവണത്തെ ഈദുൽ ഫിത്തറിന് സ്വദേശികൾക്കും സർക്കാർ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്കും ഒരേ രീതിയിൽ അഞ്ച് ദിവസം വരെ അവധി ലഭിക്കും.
അവധി ദിവസങ്ങൾ നാലോ അഞ്ചോ ?
ചന്ദ്രപിറവി ദൃശ്യമാകുന്നതിനനുസരിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാൻ 29 (ഏപ്രിൽ 20ന്) വ്യാഴാഴ്ചയാണ് ഈദ് അവധി ആരംഭിക്കുക. അന്ന് രാത്രി തന്നെ യു.എ.ഇയുടെ മാസപ്പിറവി കമ്മറ്റി യോഗം ചേർന്ന് ഈദ് തീയതികൾ സ്ഥിരീകരിക്കും. ഏപ്രിൽ 20ന് അഥവാ റമദാൻ 29ന് രാത്രിയിൽ ചന്ദ്രക്കല കണ്ടാൽ, ഏപ്രിൽ 21 വെള്ളിയാഴ്ചയായിരക്കും പെരുന്നാൾ. ഇത് താമസക്കാർക്ക് നാല് ദിവസത്തെ ഇടവേള നൽകും. ആ രാത്രിയിൽ ചന്ദ്രനെ കണ്ടില്ലെങ്കിൽ, ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ. ഇത് താമസക്കാർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കുവാൻ വഴിയൊരുക്കും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഈ വർഷം റമദാൻ 29 ദിവസം നീണ്ടുനിൽക്കും. യുഎഇ ഉൾപ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദ് അൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് താമസക്കാർക്ക് ഇത് നാല് ദിവസത്തെ ഇടവേളയായിരിക്കും നൽകുക. അതിനാൽ, ഈദ് അൽ ഫിത്തർ അവധിയുടെ ഏറ്റവും സാധ്യതയുള്ള തീയതികൾ ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273