വെള്ളിയാഴ്ച പെരുന്നാൾ ആയാൽ; പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ ജുമുഅ നമസ്കരിക്കേണ്ടതുണ്ടോ? ഇസ്ലാമിക കാര്യ മന്ത്രാലയം വിശദീകരിക്കുന്നു
വെള്ളിയാഴ്ച പെരുന്നാൾ ദിവസമായാൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സൌദി ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് ഫത് വ സ്റ്റാൻ്റിംഗ് കമ്മറ്റി പുറപ്പെടുവിട്ട ഫത് വ കൃത്യാമായി പാലിക്കാൻ എല്ലാ പള്ളിഇമാമുരോടും വിശ്വാസികളോടും മന്ത്രാലയം നിർദേശിച്ചു.
വെള്ളിയാഴ്ച പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ അതേ ദിവസം നടക്കുന്ന ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കൽ നിർബന്ധമില്ല. എന്നാൽ ഇങ്ങിനെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ കൃത്യസമയത്ത് തന്നെ ളുഹർ നമസ്കരിക്കേണ്ടതാണ്. അതേ സമയം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർക്ക് ജുമുഅയിലും പങ്കെടുക്കാൻ സാധിച്ചതാൽ അതാണ് ഏറ്റവും നല്ലത്.
അതേ സമയം വെള്ളിയാഴ്ച പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാത്തവർ നിർബന്ധമായും ജുമുഅ നമസ്കരിക്കേണ്ടതാണെന്നും, അവർക്ക് ജുമുഅയിൽ ഇളവില്ലെന്നും ഫത് വയിൽ വിശദീകരിക്കുന്നുണ്ട്.
ജുമുഅ നമസ്കാരം നടത്തുന്ന പള്ളിയിലെ ഇമാം പെരുന്നാൾ നമസ്കരിച്ചിട്ടുണ്ടെങ്കിലും ജുമുഅ നമസ്കാരം നിർവഹിക്കണം. ഇത് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ജുമുഅയിൽ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ജുമുഅക്കുള്ള ആളുകള്‍ എത്തിയാല്‍ ജുമുഅയും അല്ലെങ്കില്‍ ദുഹ്ര്‍ നമസ്‌കാരവുമാണ് നിര്‍വഹിക്കേണ്ടത്.
പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജുമുഅ നമസ്കാരവും, അന്നത്തെ ളുഹർ നമസ്കാരവും ഒരുമിച്ച് ഒഴിവാക്കാൻ ആർക്കും അനുവാദമില്ല. അത് പ്രവാചകചര്യക്ക് എതിരായതും, ദൈവ കൽപ്പനക്ക് വിരുദ്ധവുമാണെന്നും ഫത് വ സ്റ്റാൻ്റിംഗ് കമ്മറ്റി പുറത്തിറക്കിയ ഫത് വയിൽ വിശദീകരിക്കുന്നു.
ഇത്തവണത്തെ ഈദുൽ ഫിത്തർ ഏപ്രിൽ 21 ന് വെള്ളിയാഴ്ച ആകുവാനുള്ള സാധ്യത മുൻകൂട്ടികണ്ടാണ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നിർദേശം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273