അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ പരിശോധന; അനധികൃതമായി അക്കൗണ്ടിംഗ് ജോലി ചെയ്ത നിരവധി പേർ പിടിയിലായി

സൌദിയിൽ അനധികൃതമായി അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലി ചെയ്യുന്ന നിരവധി പേർ പിടിയിലായി. സൌദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് (SOCPA) നടത്തിയ പരിശോധനയിലാണ് ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.

നിയമലംഘകരെ വിളിച്ച് വരുത്തി അവരുടെ മൊഴി രേഖപ്പെടുത്തിയതായും, അവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.

തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ അച്ചടക്കം ഉറപ്പാക്കുന്നതിനും, നിമയലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി അക്കൌണ്ടിംഗ് സ്ഥാപനങ്ങളിൽ പരിശോധന തുടരും.

അതേ സമയം നിരവധി സ്ഥാപനങ്ങൾ കൃത്യമായി നിയമാനുസൃതം പ്രവർത്തിക്കുന്നതായി ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയതായും ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് SOCPA വ്യക്തമാക്കി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!