മൂന്നാം നിലയിലെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് വീണ മലയാളിക്ക് ദാരുണാന്ത്യം
സൌദിയിലെ റിയാദിൽ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടാങ്ക് അറ്റകുറ്റ പണി നടത്തുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു. തുടർന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മാര്‍ച്ച് 23നാണ് ദാരുണമായ സംഭവം നടന്നത്. അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞിരുന്ന വെള്ളിയാഴ്ച മരിക്കുകയായിരുന്നു. നേരത്തെ പരിചയമുള്ള സൌദി പൌരൻ്റെ വീട്ടിലായിരുന്നു ടാങ്കിൻ്റെ അറ്റകുറ്റപണിക്കായി പോയത്. അവിടെ വെച്ചാണ് ദാരുണമായ ദുരന്തമുണ്ടായത്. മൂന്നാം നിലയിലുള്ള ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
നേരത്തെ 30 വർഷത്തോളം റിയാദിലെ നസീമിലുള്ള ഒരു സ്വകാര്യ സ്കൂളിൽ ഇദ്ദേഹം ജോലി ചെയ്തിരുന്നു. എന്നാൽ പിന്നീട് ശമ്പളം ലഭിക്കാതെയും ഇഖാമ പുതുക്കാനാകാതെയും ദുരിതത്തിലായതിനെ തുടർന്ന് ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റിൽ പോയതായിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം വീണ്ടും സന്ദർശക വിസയിൽ തിരിച്ചെത്തിയതായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സുഫ് യാന്‍, ബന്ധുവായ സതീഷ് എന്നിവര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273