ശവ്വാൽ മാസത്തിലേക്കുള്ള ഉംറ പെർമിറ്റുകൾ ലഭ്യമായി തുടങ്ങി

ശവ്വാൽ മാസത്തേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. നുസുക്, തവക്കൽനാ ആപ്പ് വഴിയാണ് ഉംറക്കുള്ള പെർമിറ്റുകൾ നേടേണ്ടത്.

റമദാനിൽ തിരക്ക് വർധിച്ചതോടെ ഉംറക്കുള്ള പെർമിറ്റുകൾ താൽക്കാലികമായി നിറുത്തി വെച്ചിരുന്നു. എന്നാൽ ഷവ്വാലിലേക്കുള്ള പെർമിറ്റുകൾ നൽകി തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേ സമയം മദീനയിലെ റൌദാ ശരീഫിലേക്കുള്ള പെർമിറ്റുകൾ ഇപ്പോഴും ലഭ്യമായി തുടങ്ങിയിട്ടില്ല.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വൻ തിരക്കാണ്  മക്കയിലും മദീനിലും. അതിനിടെ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!