തൊഴില്‍ നിയമ ലംഘനം കണ്ടെത്താൻ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന
ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡിനായി ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രവാസികള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്, താമസ സ്ഥലങ്ങളിലിരുന്ന് ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പരിശോധിക്കാനായിരുന്നു ഈ നടപടികള്‍.
അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ലേബര്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമെ അല്‍ ദാഖിലിയ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധകാ സംഘങ്ങളില്‍ ഉണ്ടായിരുന്നു. നിസ്‍വയിലെ നിരവധി വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംയുക്ത പരിശോധക സംഘമെത്തി. നിയമം ലംഘിച്ച് ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയ പ്രവാസികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273