സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു; രണ്ട് ദിവസം മുമ്പാണ് മകൾ വിസിറ്റ് വിസയിലെത്തിയത്
സൌദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. ആലപ്പുഴ ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാറ് ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. 20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
കുടുംബ സമേതം സൗദിയിൽ കഴിയുകായിരുന്നു. രണ്ട് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സൗദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർത്ഥം നാട്ടിലാണ്.
പിതാവ്: കൊച്ചു മുഹമ്മദ്. മാതാവ്: സഹറത്ത്. ഭാര്യ: റാബിയ. മരുമകൻ: സിൽജാൻ (എസ്.ടി.സി ജീവനക്കാരൻ, അബഹ). ജിസാനിലുള്ള സഹോദരൻ അബ്ദുൽ ലത്തീഫ് അപകടവിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273