കുടുംബത്തോടൊപ്പം ഉംറക്കെത്തിയ എട്ട് വയസ്സുകാരൻ ഉംറ നിർവഹിച്ച ശേഷം കുഴഞ്ഞ് വീണ് മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ എട്ട് വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട്  മുക്കത്തിനടുത്ത കക്കാട് സ്വദേശിയും പ്രവാസി സംരംഭകനുമായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാനാണ് (8) മരിച്ചത്.

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം മസ്ജിദുൽ ഹറമിൽ ഉംറ നിർവഹിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. തുടർന്ന് കുളിച്ച് മഗ്രിബ് നമസ്കാരത്തിനായി വീണ്ടും കുടുംബത്തോടൊപ്പം വിശുദ്ധ ഹറമിലേക്ക് നടന്ന് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഖദീജയാണ് മാതാവ്. നിഷാൽ (എടവണ്ണ ജാമിഅ നദ്‌വിയ്യ ബി.എഡ് കോളജ്), വഫ (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി), റഫ (പ്രിലിമിനറി വിദ്യാർത്ഥി, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്), ഹൈഫ (ഏഴാംക്ലാസ്, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ) എന്നിവർ സഹോദരങ്ങളാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനായി വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെട്ടത്. മക്കയിലെത്തിയ ഉടനെ എല്ലാവരും ഒരുമിച്ച് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി താമസ സ്ഥലത്തേക്ക് മടങ്ങിയതായിരുന്നു. വീണ്ടും മഗ്രിബ് നമസ്കാരത്തിനായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഹറമിലേക്ക് പോകുന്നതിനിടെയാണ് കുട്ടി കുഴഞ്ഞ് വീണത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!