യമൻ യുദ്ധം അവസാനിച്ചേക്കും; സൗദി, ഒമാൻ പ്രതിനിധി സംഘങ്ങൾ യമനിലെ ഹൂത്തി ആസ്ഥാനത്തെത്തി

യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി ഉദ്യോഗസ്ഥർ ഞായറാഴ്ച യെമനിലെ സൻആയിലെത്തി. ചർച്ചകളിൽ വെടിനിർത്തൽ ദീർഘിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.  ഹൂതികളുമായും യമൻ ഭരണകൂടവുമായും ചർച്ചയുണ്ടാകും. ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

എട്ടു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ വേഗത്തിലാണ് സൗദി ശ്രമിക്കുന്നത്. ചൈനയുടെ മധ്യസ്ഥതയിൽ ഇറാനുമായി ബന്ധം പുനഃസ്ഥാപിച്ചത് നടപടികൾ വേഗത്തിലാക്കാൻ സൌദിക്ക് സഹായകരമായി. യുദ്ധം അവസാനിപ്പിക്കാനായി നിലവിൽ വെടിനിർത്തൽ തുടരുകയാണ്. ഇത് ശാശ്വതമാക്കാനാണ് ശ്രമം. സൗദിയിൽ നിന്നുള്ള സംഘം ചർച്ചയ്ക്കായി നൻആയിലെത്തും. ഇതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥർ യമനിലെ സൻആയിൽ എത്തിയത്.

 

 

അൻസാറുള്ളാ ഗ്രൂപ്പിന്റെ പൊളിറ്റിക്കൽ കൗൺസിൽ മേധാവിയുമായി, യെമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബറിൻ്റെ നേതൃത്വത്തിലുള്ള സൌദി പ്രതിനിധി സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ഒമാനിൽ നിന്നുള്ള പ്രതിനിധി സംഘം യെമനിൽ എത്തിയതിന് ശേഷം ഒരു രാത്രിയിലാണ് സൗദി പ്രതിനിധി സംഘം തലസ്ഥാനമായ സൻആയിലെത്തുന്നത്.

ഒമാനി പ്രതിനിധി സംഘം സൻആയിൽ എത്തി അൻസാറുല്ലാഹ് ഗ്രൂപ്പിന്റെ വക്താവ് മുഹമ്മദ് അബ്ദുൽ സലാമുമായി കൂടിക്കാഴ്ച നടത്തിയതായി സന അന്താരാഷ്ട്ര വിമാനത്താവളം വൃത്തങ്ങൾ അറിയിച്ചു.

ഹൂതികളുമായുള്ള ചർച്ചയുടെ ഭാഗമായി അവരുടെ നിയന്ത്രിത മേഖലയിൽ സൗദി ഏർപ്പെടുത്തിയ ഉപരോധം നീക്കിയിട്ടുണ്ട്. ഒമാന്റെയും യു.എൻ പ്രതിനിധിയുടേയും മധ്യസ്ഥതയും ചർച്ചയ്ക്കുണ്ട്. യമനിലെ തുറമുഖങ്ങളും എയർപോർട്ടുകളും പൂർണ തോതിൽ തുറക്കൽ, സർക്കാർ ജീവനക്കാരുടെ വേതന വിതരണം, ഭരണമാറ്റം എന്നിവയിൽ ഊന്നിയാണ് ചർച്ചകൾ നടത്തുക. യമൻ സമഗ്ര സമാധാന പദ്ധതി യു.എൻ മേൽനോട്ടത്തിൽ തയാറാക്കിവരികയാണ്.

 

 

സമ്പൂർണ വെടിനിർത്തൽ, എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും തുറക്കൽ, സെൻട്രൽ ബാങ്ക് ലയനം, തടവുകാരെയും ബന്ദികളെയും കൈമാറൽ, ഭരണമാറ്റത്തിനു മുന്നോടിയായി ഇടക്കാല ഭരണം എന്നിവ അടങ്ങിയ കരട് സമാധാന പദ്ധതിയാണ് യു.എൻ തയാറാക്കുന്നത്.

അടുത്തിടെ വൻതോതിൽ സൗദി സഹായം യമൻ സാമ്പത്തിക രംഗത്തേക്ക് സൗദി ഒഴുക്കുന്നുണ്ട്. മേഖലയിൽ സംഘർഷം പൂർണമായി ഒഴിവാക്കി സാമ്പത്തിക സ്ഥിരത പശ്ചിമേഷ്യയിൽ സൃഷ്ടിക്കലും സൗദിയുടെ ലക്ഷ്യത്തിലുണ്ട്. യമനിലെ തെക്കൻ വിഭജനവാദികളെ പിന്തുണക്കുന്ന യുഎഇയും ചർച്ചയ്ക്ക് പിന്തുണ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

 

യെമൻ വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് അവദ് ബിൻ മുബാറക്, ഹൂതി ഗ്രൂപ്പുകൾക്കോ ​​മറ്റുള്ളവർക്കോ രാജ്യം ഒരിക്കലും അതിന്റെ വാതിലുകൾ അടച്ചിട്ടില്ലെന്നും യെമനികൾക്ക് നൽകുന്ന ഏത് അവസരവും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൗദി അറേബ്യ എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

“രാജ്യവുമായുള്ള ബന്ധം രാഷ്ട്രീയമായാലും സുരക്ഷാ വിഭാഗമായാലും ശാശ്വതമാണ്. മേശപ്പുറത്ത് ഇരിക്കുന്ന എല്ലാവരേയും നയിക്കുന്ന ഏതൊരു പ്രോത്സാഹനവും സ്വീകരിക്കുമെന്നും ഇത് ചെയ്യുമെന്നും സൗദി ഉറപ്പുനൽകിയിട്ടുണ്ട്” – യെമൻ മന്ത്രി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

 

വീഡിയോ കാണുക…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!