കഅബയുടെ ചാരത്ത് നിന്നും വീണ്ടും കൺകുളിർക്കുന്ന കാഴ്ചകൾ; വൃദ്ധമാതാവിനെ ചുമലിലേറ്റി ഉംറ ചെയ്യുന്ന മകൻ, കഅബയുടെ മുറ്റം വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് മസാജ് ചെയ്തു കൊടുക്കുന്ന തീർഥാടകൻ – വീഡിയോ
വിശുദ്ധ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച് വരികയാണ്. ഇതിനിടയിലും കൺകുളിർക്കുന്ന നിരവധി കാഴ്ചകളാണ് കഅബയുടെ ചാരത്ത് നിന്നും പുറത്ത് വരുന്നത്.
റമദാനിൽ ഉംറ ചെയ്യാനെത്തിയ ഒരു വിശ്വാസി കഅബയുടെ മുറ്റം വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് മസാജ് ചെയ്തു കൊടുക്കുന്നതാണ് പുതിയ ദൃശ്യം. ഇഹ്റം വസ്ത്രധാരിയായ തീർഥാടകൻ ത്വാവാഫ് ചെയ്യുന്നതിനിടെയാണ് ക്ലീനിംഗ് തൊഴിലാളികൾക്ക് മസാജ് ചെയ്തു കൊടുക്കുന്നത്. തൊഴിലാളികളുടെ ജോലിക്കിടയിൽ വളരെ പെട്ടെന്ന് തലയിലും ശരീരത്തിലും മസാജ് ചെയ്തു കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സാധാരണയായി ഹറമിലെത്തുന്ന തീർഥാടകരിൽ പലരും ക്ലീനിംഗ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ചെയ്യാറുണ്ടെങ്കിലും, അപൂർവമായി മാത്രമാണ് ഇത്തരം കാഴ്ചകൾ കാണാറുള്ളത്. യാതൊരു മുൻ പരിചയവും ഇല്ലാത്ത തൊഴിലാളികൾക്ക് അവരുടെ ജോലിക്കിടയിലും ഒരു തീർഥാടകൻ മസാജ് ചെയ്തു കൊടുക്കുന്ന ദൃശ്യങ്ങൾ നിരവധി പേർ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
In Makkah, an Umrah pilgrim gives a massage to the Haram workers during the rituals pic.twitter.com/HiBUSs6m0K
— Malayalam News Desk (@MalayalamDesk) April 10, 2023
വൃദ്ധയായ മാതാവിനെ ചുമലിലേറ്റി ഉംറ നിർവഹിക്കുന്ന മകൻ്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. വീൽചെയർ സംവിധാനങ്ങളും, ഇലക്ട്രിക് വാഹന സൌകര്യവും ഉണ്ടായിട്ടും സ്വന്തം ചുമലിലേറ്റി മാതാവിനോടുള്ള അതിരറ്റ സ്നേഹം പ്രകടിപ്പിക്കുന്ന മകൻ്റെ പ്രവൃത്തിയെ പ്രകീർത്തിച്ച് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്.
ഇത് ചില ദൃശ്യമാധ്യമങ്ങളിലും വാർത്തയായി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മകന്റെ ചുമലിലിരുന്ന് ഉംറ ചെയ്യുന്നതിനിടിയിൽ തന്റെ സ്നേഹനിധിയായ മകൻ്റെ ശിരസ്സിൽ ചുംബിച്ച് മാതാവ് ആഹ്ലാദവും സ്നേഹവും പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിശുദ്ധ കഅബയുടെ പരിസരത്ത് തന്റെ മാതാവിനെ ചുമലിൽ കയറ്റുമ്പോൾ ഉള്ള മകൻ്റെ ആത്മാർത്ഥതേയും കരുതലിനേയും മാത്രമല്ല, മാതാവിന് നിസ്വാർത്ഥവുമായ സേവനങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് സർവ്വശക്തനായ ദൈവത്തെ അനുസരിക്കുക എന്ന മഹത്തായ കടമ നിറവേറ്റുന്നതിലും മകനെ നിരവധി പേർ പ്രശംസിച്ചു.
فيديو متداول لمعتمر يحمل والدته "فوق أكتافه" أثناء الطواف 🕋#العربية_في_رمضان pic.twitter.com/yEVdpbo7v6
— العربية السعودية (@AlArabiya_KSA) April 7, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273