മക്കയിലും മദീനയിലും മഴ നനഞ്ഞ് വിശ്വാസികൾ; കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിച്ചു, കനത്ത മഞ്ഞുവീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. മക്കയിലും മദീനയിലും പെയ്ത ശക്തമായ മഴ കാരണം മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മഴ നനഞ്ഞ് കൊണ്ടാണ് കർമ്മങ്ങൾ നിർവഹിച്ചത്. വിശുദ്ധ റമദാനിലെ ഏറ്റവും തിരക്ക് പിടിച്ച ദിനരാത്രങ്ങളാണിത്. ഈ സമയത്ത് ഇരുഹറമുകളിലും പെയ്ത ശക്തമായ മഴയെ വകവെക്കാതെ വിശ്വാസികൾ പ്രാർത്ഥനയിലും കർമ്മങ്ങളിലും മുഴുകി. മഴ നനഞ്ഞ് കൊണ്ടാണ് വിശ്വാസികൾ കഅബക്ക് ചുറ്റും ത്വവാഫ് ചെയ്തത്. 

റിയാദ്, അസീർ, അൽ-ബാഹ, മദീന, മക്ക, ജിസാൻ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, നജ്റാൻ, എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച വരെ മിതമായതോ, കനത്തതോ ആയ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 

 

കഴിഞ്ഞ മണിക്കൂറുകളിൽ, അൽ-ബഹ നഗരത്തിലും കനത്ത ഇടിയും മഴയും ആലിപ്പഴ വർഷവുമുണ്ടായി. അൽ-ബാഹ മേഖലയിലെ മുനിസിപ്പാലിറ്റിയിലെ എമർജൻസി ടീമുകൾ എത്തിയാണ് തെരുവുകളിലും റോഡുകളിലും കുന്നു കൂടിയ മഞ്ഞുപാളികളും  കല്ലും ആലിപ്പഴവും പൊടിയും നീക്കം ചെയ്തത്. 

മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും കനത്ത മഴ പെയ്യുന്നതിനാൽ അൽ-ബാഹ മേഖലയിലെ സിവിൽ ഡിഫൻസ് ടീമുകൾ അപകടസാധ്യതകളെ നേരിടാനുള്ള സന്നദ്ധത ഉയർത്തിയിട്ടുണ്ട്. കൂടാതെ നിരവധി പട്രോളിംഗുകളും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ടീമുകളേയും വിന്യസിച്ചു. 

 

മഴ ശക്തമായതോടെ മക്കയേയും ത്വാഇഫിനേയും ബന്ധിപ്പിക്കുന്ന അൽ-ഹദ റോഡ് ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചതായി റോഡ് സുരക്ഷാ സേന അറിയിച്ചു.

ജിദ്ദ ഗവർണറേറ്റിലെയും റാബിഗ്, ഖുലൈസ് ഓഫീസുകളിലെ സ്‌കൂളുകളിലും അൽ-ബഹ, മദീന, അൽ-ഐസ്, യാമ്പു, എന്നിവിടങ്ങളിലേയും നിരവധി വിദ്യാഭ്യാസ വകുപ്പുകൾ സ്കൂളുകളിൽ നേരിട്ടുള്ള പഠനം ഇന്ന് (തിങ്കളാഴ്ച) താൽക്കാലികമായി നിർത്തി വെക്കാനും ക്ളാസുകൾ ഓണ്ലൈനായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!