വിദേശ പാഴ്സല്‍ വഴി സ്വർണകടത്ത്: മലപ്പുറത്ത് യുവതി ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

വിദേശ പാഴ്സല്‍ വഴി ദുബായില്‍നിന്നു സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്ത് സ്ത്രീയടക്കം ആറു പേര്‍ പിടിയില്‍. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.

തേപ്പുപെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ആറു കിലോയിലേറെ സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്.  മൂന്നര കോടിയിലേറെ രൂപ വില വരുന്നതാണ് ഇതെന്നാണ് നിഗമനം. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ ശേഖരിക്കാനെത്തിയപ്പോഴാണ് ഡിആര്‍ഐ ആറു പേരെയും പിടികൂടിയത്.

പല ആളുകളുടെ മേൽവിലാസത്തിൽ ദുബായിൽനിന്ന് സ്വർണം അയയ്ക്കും. തുടർന്ന് ഈ മേൽവിലാസത്തിലുള്ള ആളുകളുമായി വന്ന് ഷിഹാബ് പാഴ്സൽ ശേഖരിച്ചു പോകുന്നതാണ് പതിവു രീതിയെന്നാണ് കണ്ടെത്തൽ. ഷിഹാബ് നേരത്തെയും പലതവണ വിദേശ പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി. കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് കോഴിക്കോട് പാഴ്സൽ സ്വീകരിക്കാനെത്തിയപ്പോൾ ആറു പേർ പിടിയിലായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!