സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മൂന്ന് ശിക്ഷകൾ ലഭിക്കുമെന്ന് ജവാസാത്തിൻ്റെ മുന്നറിയിപ്പ്

സൌദിയിൽ സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് മൂന്ന് തരം ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി.

സ്വയം തൊഴിൽ ചെയ്യുന്നതായി കണ്ടെത്തിയാൽ, അത്തരം പ്രവാസികൾക്ക് 50,000 റിയാൽ  വരെ പിഴ ചുമത്തും, കൂടാതെ ഇത്തരക്കാർ 6 മാസം വരെ തടവും അനുഭവിക്കണം. തടവ് ശിക്ഷക്ക് ശേഷം സൌദിയിൽ നിന്നും നാട് കടത്തുമെന്നും പാസ്പോർട്ട് ഡയരക്ടറേറ്റ് വ്യക്തമാക്കി.

താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് അറിവ് ലഭിക്കുന്നവർ, അക്കാര്യം അറിയിക്കണമെന്നും ജവാസാത്ത് പൊതുജനങ്ങളോടാവശ്യപ്പെട്ടു. മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നമ്പറിലും, മറ്റു പ്രദേശങ്ങളിൽ ഉള്ളവർ 999 എന്ന നമ്പരിലുമാണ് വിളിക്കേണ്ടത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!