3 മാസത്തിനുള്ളിൽ പ്രവാസികളുൾപ്പെടെ 10 ലക്ഷം പേർ അംഗങ്ങളായി; തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി വൻ വിജയം

യുഎഇയിൽ ജനുവരിയിൽ ആരംഭിച്ച, തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമം ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി മെച്ചപ്പെടുത്താൻ സഹായിച്ചതായി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

ഇതുവരെ പദ്ധതിയിൽ അംഗമാകാത്തവർ എത്രയും വേഗം ഇൻഷുറൻസ് എടുക്കണമെന്നും പറഞ്ഞു. ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹവും,  കൂടുതൽ ആണെങ്കിൽ 10 ദി‍ർഹവും ആണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.

ജോലി നഷ്ടപ്പെട്ടാൽ ആദ്യ പദ്ധതിയിൽ ചേർന്നവർക്ക്  മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക. ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാം.

ബാങ്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിട്ടവർക്കാണ് ആനുകൂല്യം.

അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും ആനുകൂല്യം ലഭിക്കില്ല. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!