ചെറിയ പെരുന്നാള്‍; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നേരത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശം

ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒമാനില്‍ 2003ലെ 35-ാമത് രാജകീയ ഉത്തരവിലൂടെ പ്രാബല്യത്തിലുള്ള തൊഴില്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ബലി പെരുന്നാള്‍ മുന്‍നിര്‍ത്തി 2023 ഏപ്രില്‍ മാസം 18ന് മുമ്പ് തന്നെ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യണം എന്നാല്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!