റമദാനിലെ ആദ്യ 15 ദിവസങ്ങളിൽ 119 യാചകർ പിടിയിലായി; പിടിച്ചെടുത്തത് ഏഴര ലക്ഷത്തോളം

റമദാനിലെ ആദ്യ 15 ദിവസങ്ങളിൽ ഷാർജയിൽ 119 യാചകരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. റമസാനിൽ ഭിക്ഷാടനത്തിനെതിരെ പോരാടാനുള്ള ശ്രമങ്ങൾ ഷാർജയിൽ ശക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനക്കാരെ ഹോട്ട്‌ലൈൻ നമ്പറുകളിൽ അറിയിക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഭിക്ഷാടനത്തിനെതിരെ ഷാർജ പൊലീസ് റമദാൻ ആദ്യ ദിനം മുതൽ ക്യാംപെയ്ൻ നടത്തിവരുന്നുണ്ട്. അറസ്റ്റിലായവരിൽ 109 പുരുഷന്മാരും 10 സ്ത്രീകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഷാർജ പൊലീസ് നൽകുന്ന നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങളിലൂടെയും 80040, 901 നമ്പറുകളിലൂടെയും പൊലീസ് വെബ്‌സൈറ്റുകളിൽ ലഭ്യമായ ‘ഗാർഡ്’ സേവനത്തിലൂടെയും എമിറേറ്റിലെ റോഡുകളിൽ പട്രോളിങ് നടത്തുന്ന കൺട്രോൾ ടീമുകളുടെ ഫീൽഡ് ക്യാംപെയ്നിലും ഭിക്ഷാടനം റിപ്പോർട്ട് ചെയ്യാം.

മിക്ക യാചകരും എളുപ്പത്തിൽ പണം സമ്പാദിക്കാൻ ആളുകളുടെ മതപരവും ജീവകാരുണ്യവുമായ വികാരങ്ങള്‍ ചൂഷണം ചെയ്യുന്നതായി പൊലീസ് പറഞ്ഞു.  അറസ്റ്റ് ചെയ്ത യാചകരിൽ നിന്ന് കണ്ടെത്തിയ ആകെ തുക 33,000 ദിർഹം (ഏകദേശം ഏഴര ലക്ഷത്തോളം രൂപ) കവിഞ്ഞതായി ഷാർജ പൊലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ജനറൽ ആരിഫ് ബിൻ ഹുദൈബ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!