ഇന്ത്യയിൽ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ വക ഇഫ്താർ വിരുന്ന്; ദിവസവും പങ്കെടുക്കുന്നത് ആയിരത്തോളം പേർ
ഇന്ത്യയിൽ ന്യൂഡൽഹിയിലുള്ള പ്രധാന പള്ളിയായ അബൂബക്കർ സിദ്ദിഖ് മസ്ജിദിൽ ഇഫ്താർ വിരുന്ന് നടത്തുന്നത് സൌദി അറേബ്യ. റമദാനിലെ ഓരോ ദിവസവും ആയിരത്തിലധികം നോമ്പുകാരാണ് ഇവിടെ നോമ്പ് തുറക്കാനെത്തുന്നത്. റമദാനിൽ 30,000 ത്തോളം പേർ ഇവിടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കും. ഇരു ഹറം രക്ഷാധികാരി പ്രോഗ്രാമിൻ്റെ ഭാഗമായി സൌദി ഇസ്ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രാലയമാണ് ന്യൂഡൽഹിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്.
രാജ്യ തലസ്ഥാനത്തെ ഏറ്റവും വലിയ പള്ളിയായ ഈ പള്ളി, അബുൽ കലാം ആസാദ് സെന്റർ ഫോർ ഇസ്ലാമിക് അവെയറുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്. എല്ലാ നോമ്പുകാർക്കും ഉന്നതരായ പ്രാസംഗികരുടെ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ, കൗൺസിലിംഗ് സേവനങ്ങളും മന്ത്രാലയം നടത്തി വരുന്നുണ്ട്.
ഇന്ത്യയിലെ മുസ്‌ലിംകളോട് സൌദി അറേബ്യ പുലർത്തുന്ന നിരന്തരമായുള്ള മാന്യമായ നിലപാടുകൾക്ക് സെന്റർ മേധാവി ഷെയ്ഖ് മുഹമ്മദ് അൽ റഹ്മാനി സൌദി നേതൃത്വത്തിന് നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളോടുള്ള രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിൻ്റെ നിലപാടുകളേയും പങ്കിനേയും ഇഫ്താർ വിരുന്നിൽ പങ്കെടുത്തവരും പ്രശംസിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273