ഒമ്പതാം ക്ലാസുകാരിയായ പ്രവാസി മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സ്വദേശിയായ അജി കെ വര്‍ഗീസിന്റെയും മഞ്ജു വര്‍ഗീസിന്റെയും മകള്‍ സെറ റേച്ചല്‍ അജി വര്‍ഗീസ് (14) ആണ് മരിച്ചത്. ബഹ്റൈനിലെ ഏഷ്യന്‍ സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

 

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സെറയുടെ വിയോഗം.  തലേദിവസം ഉച്ചയ്ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി കുട്ടി പറഞ്ഞിരുന്നു. രാത്രി ഛര്‍ദിയും ബോധക്ഷയവും ഉണ്ടായതോടെ ഒരു മണിയോടെ ആംബുലന്‍സില്‍ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചു. പ്രമേഹം സംബന്ധമായ അസുഖം മൂലം സംഭവിച്ച ഹൃദയാഘാതമാണ് കുട്ടിയുടെ മരണ കാരണമായതെന്നും മുന്‍ദിവസങ്ങളില്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു സെറയെന്നും ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ശ്രദ്ധ മറിയം അജി വര്‍ഗീസ് സഹോദരിയാണ്

സെറയുടെ മരണത്തില്‍ ബഹ്റൈനിലെ ഏഷ്യന്‍ സ്‍കൂള്‍ അനുശോചനം രേഖപ്പെടുത്തി. ഡയബറ്റിക് കീറ്റോഅസിഡോസിസ് മൂലം സംഭവിച്ച ഹൃദയാഘാതമായിരുന്നു കുട്ടിയുടെ മരണകാരണമായതെന്ന് സ്‍കൂള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ജനിതകമായ പ്രത്യേകതകള്‍ കാരണം കുട്ടികളില്‍ കൗമാരപ്രായത്തിന് മുമ്പ് തന്നെ പ്രകടമായി തുടങ്ങുകയും പിന്നീട് ജീവിത കാലത്തുടനീളം നീണ്ടുനില്‍ക്കുന്നതുമായ പ്രമേഹ രോഗമാണ് ടൈപ്പ് – 1 പ്രമേഹം. ഇത്തരം ആളുകളില്‍ സംഭവിക്കാന്‍ സംഭവിക്കാന്‍ സാധ്യതയുള്ളതും ജീവന്‍ തന്നെ അപകടത്തിലാക്കുന്നതുമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോഅസിഡോസ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!