പ്രതിപക്ഷ ഐക്യത്തിന് ഖാര്‍ഗെ; സ്റ്റാലിനെ വിളിച്ചു, അപ്രതീക്ഷിത അതിഥികളെത്തുമെന്ന് പ്രതീക്ഷ, നിർണായക നീക്കം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതക്ക് പിന്നാലെ പാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞ പ്രതിപക്ഷ ഐക്യം 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മുതല്‍ക്കൂട്ടാക്കി മാറ്റാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും ചര്‍ച്ചചെയ്യുന്നതിനായി സമാന ചിന്താഗതിക്കാരെ ഒന്നിച്ചിരുത്താന്‍ ആലോചന. പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെയാണ് ഈ നീക്കത്തിനും മുന്‍കൈ എടുക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി ഫോണിലൂടെ ചര്‍ച്ചകള്‍ നടത്തി. നിര്‍ദിഷ്ട യോഗത്തിലേക്ക് സ്റ്റാലിനെ ക്ഷണിക്കുകയും ചെയ്തു. തമിഴ്നാട്ടിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെ പ്രതിപക്ഷ യോഗത്തിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ കൂടിച്ചേരലിന് തീയതിയോ വേദിയോ അന്തിമമായി നിശ്ചയിച്ചിട്ടില്ല. വിവിധ പാര്‍ട്ടികളുമായി ഖാര്‍ഗെ ബന്ധപ്പെട്ടുവരികയാണ്. അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും തീയതിയും വേദിയും തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ ഇതിനോടകം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവരുടെ പ്രതികരണങ്ങളും കോണ്‍ഗ്രസ് തേടുന്നുണ്ട്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ യോഗത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ്, ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ്, എഎപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അപ്രതീക്ഷിതമായി എത്തിയിരുന്നു.പാര്‍ലമെന്റിന് പുറത്ത് നടക്കുന്ന പ്രതിപക്ഷ ഐക്യ നീക്കങ്ങളില്‍ ഈ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം അണിനിരക്കുമോ എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!