നാട്ടില്‍ നിന്നുവന്ന പ്രവാസിയുടെ ബാഗുകള്‍ നിറയെ പാന്‍മസാല; വിമാനത്താവളത്തില്‍ പിടിയില്‍ – വീഡിയോ
പാന്‍മസാലയുടെ വന്‍ ശേഖരവുമായി കുവൈത്തില്‍ വന്നിറങ്ങിയ പ്രവാസി അറസ്റ്റിലായി. 12 ബാഗുകള്‍ നിറയെ പുകയില ഉത്പന്നങ്ങളാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇത്തരം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പിടിയിലായത് ഏഷ്യക്കാരനായ പ്രവാസിയാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ ഒരു യാത്രക്കാരന്റെ ലഗേജിനെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ഷമി പറഞ്ഞു. തുടര്‍ന്ന് ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അവയില്‍ നിറയെ പാന്‍ മസാലയായിരുന്നുവെന്ന് കണ്ടെത്തി.
തുടര്‍ന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും അയാളെയും പിടിച്ചെടുത്ത വസ്‍തുക്കളെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്‍തു. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കുമെതിരെ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. മയക്കുമരുന്ന് കടത്ത്, കസ്റ്റംസിനെ വെട്ടിച്ച് നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം, നികുതി വെട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കുുവൈത്ത് കസ്റ്റംസ് പുറത്തുവിടുകയും ചെയ്‍തു.
വീഡിയോ കാണാം..
فيديو | جمارك الكويت: ضبط 12 حقيبة "بان" مع آسيوي في مطار الكويت
التفاصيل :https://t.co/mbYJqfK7cK#جمارك_الكويت #جمارك_المطار #الجمرك_الجوي pic.twitter.com/MxkY1J4gqi
— جمارك الكويت (@customsgovkw) April 5, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273