കോടികൾ എത്രയെറിഞ്ഞാലും സൗദിയിലേക്കില്ല; മെസ്സി ബാർസിലോനയിലേക്കെന്ന് സൂചന

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു തിരിച്ചെത്താന്‍ സാധ്യത. പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങിലെ റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബായ അൽ– ഹിലാൽ മെസ്സിക്കു മുന്നിൽ മോഹിപ്പിക്കുന്ന ഓഫർ തന്നെ വച്ചിട്ടുണ്ടെങ്കിലും സൂപ്പർ താരം അതു സ്വീകരിക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ മെസ്സി തനിക്കു പ്രിയപ്പെട്ട ബാർസയിലേക്കു തന്നെ തിരിച്ചെത്തിയേക്കും.

2021ലാണ് മെസ്സി ബാർസിലോന വിട്ട് പിഎസ്ജിയിൽ ചേർന്നത്. നിലവിലെ സീസണിൽ മെസ്സിയുടെ പ്രകടനത്തിൽ പിഎസ്ജി ആരാധകർ തൃപ്തരല്ല. പല കളികളിലും മെസ്സിക്കെതിരെ ചാന്റുകളും കൂക്കിവിളികളും പിഎസ്ജി ആരാധകർ ഗാലറിയിൽ ഉയർത്തി. ഈ സാഹചര്യത്തിൽ കൂടിയാണ് പിഎസ്ജി വിടാനുള്ള മെസ്സിയുടെ തീരുമാനം. യൂറോപ്പിൽ തന്നെ കളി തുടരാനാണു മെസ്സിക്കു താൽപര്യമെന്നതാണു ബാർസിലോനയിലേക്കുള്ള വഴി തുറക്കുന്നത്.

മെസ്സിയെ സ്വീകരിക്കാൻ തയാറാണെന്ന നിലപാടിലാണു ബാർസയെങ്കിലും, താരത്തിന്റെ വൻ വരുമാനമാണ് തലവേദന. സൗദി അറേബ്യയിലേക്ക് ഇല്ലെന്ന് മെസി പറഞ്ഞതായി ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാർസിലോനയുടെ ഇപ്പോഴത്തെ പരിശീലകൻ ചാവിയും മെസ്സിയും സ്പാനിഷ് ക്ലബിൽ സഹതാരങ്ങളായിരുന്നു. മെസ്സിയെ ബാർസയിൽ വേണമെന്നാണ് ചാവിയുടേയും നിലപാട്.

ഒരു സീസണിന് 400 മില്യൻ യൂറോ നൽകാമെന്നാണ് സൗദി അറേബ്യൻ ക്ലബ് മെസ്സിക്കു നൽകിയ ഓഫര്‍. ഇന്ത്യൻ രൂപയിൽ ഏകദേശം 3590 കോടി വരുമിത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സീസണില്‍ 200 മില്യൻ യൂറോ നല്‍കി സൗദി ക്ലബായ അൽ നസർ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തിരുന്നു. അതിനു പിന്നാലെയാണ് മെസ്സിയെ റാഞ്ചാൻ അൽ ഹിലാലിന്റെ ശ്രമം.

സൗദി അറേബ്യയിലെ തന്നെ അൽ– ഇതിഹാദ് ക്ലബും മെസ്സിക്കായി ശ്രമം നടത്തുന്നുണ്ട്. മെസ്സിയെ ടീമിൽ നിലനിർ‌ത്താന്‍ പിഎസ്ജി നൽകിയ ഓഫറിൽ താരം തൃപ്തനല്ലെന്നാണു വിവരം. ഫ്രഞ്ച് ക്ലബിനായി 67 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “കോടികൾ എത്രയെറിഞ്ഞാലും സൗദിയിലേക്കില്ല; മെസ്സി ബാർസിലോനയിലേക്കെന്ന് സൂചന

Comments are closed.

error: Content is protected !!