ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
ഹൃദയാഘാതം മൂലം സൌദിയിലെ ത്വാഇഫിൽ മലയാളി നിര്യാതനായി. ആലപ്പുഴ കായകുളം പുതുപ്പള്ളി സ്വദേശി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസൻ (54) ആണ് ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകരും സ്നേഹിതരും ചേർന്ന് ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ റിയാദിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്നു വർഷം മുമ്പാണ് ത്വാഇഫിൽ എത്തിയത്. പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീനിവാസന്റെയും ജഗതമ്മയുടെയും മകനാണ്. ഭാര്യ: രാജി ഈയിടെ സന്ദർശന വിസയിൽ ത്വാഇഫിൽ എത്തിയിട്ടുണ്ട്. മകൻ: സുബിൻ എസ്. കുമാർ. ഇവരുടെ മറ്റൊരു മകൻ സരൺ എസ്. കുമാർ കഴിഞ്ഞ വർഷം ജൂണിൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു.
ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നടപടികൾ പൂർത്തിയാക്കാൻ ശ്രീകുമാറിന്റെ സഹപ്രവർത്തകരായ അമൽ, ഷാരോൺ, കോൺസുലേറ്റ് വെൽഫയർ അംഗം പന്തളം ഷാജി എന്നിവരും മറ്റു സാമൂഹിക, സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273