കൺസൾട്ടിംഗ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

സൌദിയിൽ കൺസൾട്ടിംഗ് മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണത്തിൻ്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  ഉപദേശക സേവനങ്ങളുടെ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്ന് മുതൽ 35 ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.

സാമ്പത്തിക ഉപദേശക വിദഗ്ദ്ധൻ, ബിസിനസ് ഉപദേശക വിദഗ്ദ്ധൻ, സൈബർ സുരക്ഷാ കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ്,  പ്രോജക്ട് മാനേജ്മെന്റ് മാനേജർ, പ്രോജക്ട് മാനേജ്മെന്റ് എഞ്ചിനീയർ, പ്രോജക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തൊഴിലുകളിലാണ് ഇന്ന് മുതൽ സ്വദേശിവൽക്കരണം ബാധകമാകുക.

സ്ത്രീ പുരുഷന്മാരായ സ്വദേശി തൊഴിലന്വേഷകർക്ക് ഉത്തേജകവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് പുതിയ നീക്കം.

കൺസൾട്ടിംഗ് മേഖലയുടെയും പ്രൊഫഷനുകളുടെയും പ്രാദേശികവൽക്കരണം നടപ്പിലാകുന്നതോടെ, ആദ്യ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ 35 ശതമാനം സ്വദേശികളെത്തുമെന്നാണ് പ്രതീക്ഷ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!