സ്വദേശിവൽക്കരണം; വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. നജ്റാനിലെ ഷോപ്പിങ് മാളുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പ്രവിശ്യയില്‍ സ്വദേശിവത്കരണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്.
111 സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ എത്തി പരിശോധിച്ചു. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് ലഭ്യമായിട്ടുള്ള ചില തസ്‍തികകളും പരിശോധനകള്‍ക്കിടെ നിര്‍ണയിച്ചു. ഈ തസ്‍തികകളില്‍ സ്വദേശികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സൗദിയിൽ സെയിൽസ്, പർച്ചേസിംഗ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് മാനേജ്‍മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സ്വദേശിവത്കരണം നടപ്പാക്കും.
മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കും. പർച്ചേസ് മാനേജർ സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സൽ സ്‍പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273