മദീനയിൽ പ്രാവാചകൻ്റെ പള്ളിയിൽ ഇഅ്തികാഫിന് നാളെ (ചൊവ്വ) മുതൽ അപേക്ഷിക്കാം
മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ആചരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നാളെ (ചൊവ്വാഴ്ച) ആരംഭിക്കും.
“സാഇറൂൻ” (زائرون) എന്ന ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് രീതിയിലാണ് ഇഅ്തികാഫിനുള്ള അപേക്ഷ നൽകേണ്ടതെന്ന് മസ്ജിദു നബവി കാര്യാലയ ഏജൻസി അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇഅ്തികാഫിന് അപേക്ഷിക്കാവുന്നതാണ്.
അനുവദിച്ചിരിക്കുന്ന സ്ഥലത്തിൻ്റെ ശേഷിക്കനുസരിച്ചായിരിക്കും പ്രവാചകന്റെ മസ്ജിദിൽ ഇഅ്തികാഫിന് പെർമിറ്റ് നൽകുന്നതെന്നും അവർ വ്യക്തമാക്കി.
സാഇറൂൻ അപ്ലിക്കേഷൻ ഡൌണ്ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273