300 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കാണ് പൗരത്വം നൽകുന്നത്
മസ്‍കത്ത്: ഒമാനില്‍ 300 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചകൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ഈ വര്‍ഷം പൗരത്വം അനുവദിക്കുന്ന വിദേശികളുടെ ആദ്യ ബാച്ചാണിത്. രാജ്യത്തെ നിയമപ്രകാരം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കാണ് പൗരത്വം അനുവദിക്കുന്നത്.
ഒമാനിലോ മറ്റെതെങ്കിലും രാജ്യത്തോ ജനിക്കുന്നവരും അമ്മയോ അച്ഛനോ ഏതെങ്കിലും ഒരാള്‍ ഒമാന്‍ പൗരനുമായയ കുട്ടികള്‍ക്കും, അച്ഛനും അമ്മയും ആരെന്നറിയാതെ ഒമാനില്‍ ജനിച്ച കുട്ടികള്‍ക്കും നിയമപ്രകാരം രാജ്യത്ത് പൗരത്വം ലഭിക്കും. ഇതിന് പുറമെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ മകനോ മകളോ ആയി ഒമാനില്‍ ജനിക്കുന്ന കുട്ടികളും പൗരത്വത്തിന് അര്‍ഹരാണ്.
ഇതിനെല്ലാം പുറമെ നിശ്ചിത യോഗ്യതകള്‍ പാലിക്കുന്ന വിദേശികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പൗരത്വത്തിന് അപേക്ഷിക്കാം. അറബി ഭാഷ വായിക്കാനും എഴുതാനുമുള്ള അറിവുണ്ടായിരിക്കണം, തുടര്‍ച്ചയായി 20 വര്‍ഷം ഒമാനില്‍ താമസിച്ചിരിക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളുണ്ട്. എന്നാല്‍ ഒമാനി സ്‍ത്രീകളെ വിവാഹം ചെയ്‍തിട്ടുള്ള വിദേശികള്‍ക്ക് പത്ത് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വത്തിന് അപേക്ഷിക്കാം. നല്ല സ്വഭാവം, മാന്യമായി ജീവിക്കാനുള്ള വരുമാനമാര്‍ഗം എന്നിവയും ഉണ്ടായിരിക്കണം.
പൗരത്വം ലഭിക്കുന്ന വിദേശികള്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തിന് മുന്നില്‍ പ്രതിജ്ഞയെടുക്കണം. പൗരത്വത്തിനുള്ള മാനദണ്ഡങ്ങളില്‍ വേണമെങ്കില്‍ ഭരണാധികാരിക്ക് ഇളവ് അനുവദിക്കാനുമാവും. ഒമാനി പൗരനെ വിവാഹം ചെയ്‍ത സ്‍ത്രീകള്‍ക്ക് വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒമാനില്‍ താമസിച്ചാല്‍ പൗരത്വത്തിന് അപേക്ഷിക്കാം.
പ്രത്യേക രാജകീയ ഉത്തരവിലൂടെ അല്ലാതെ ഒമാന്‍ പൗരന്മാര്‍ക്ക് ഇരട്ട പൗരത്വം അനുവദനീയമല്ല. മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചാല്‍ ഒമാന്‍ പൗരത്വം റദ്ദാവും. രാജ്യതാത്പര്യത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും പൗരത്വം നഷ്ടമാവാനുള്ള കാരണമാണ്. വ്യാജ രേഖകളുണ്ടാക്കി പൗരത്വം നേടുക, വിദേശരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, ശത്രു രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായി പ്രവര്‍ത്തിക്കുക തുടങ്ങിയവ കണ്ടെത്തിയാലും പൗരത്വം റദ്ദാക്കപ്പെടും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273