നാല് വർഷം മുമ്പ് എക്സിറ്റ് അടിച്ച പ്രവാസി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

സൌദിയിൽ കന്യാകുമാരി സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാൻ (52) ആണ് മരിച്ചത്. ശുമൈസിയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

ആറ് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് സൌദിയിലേക്ക് തരിച്ചെത്തിയത്. നാലുവര്‍ഷം മുമ്പ് ഫൈനൽ എക്സിറ്റ് അടിച്ചിരുന്നുവെങ്കിലും നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.

പിതാവ്: സെൽവമണി, മാതാവ്: രാമലക്ഷ്മി, ഭാര്യ: ജിനി, മക്കൾ: പവിത്ര, റോജ

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ, എന്നിവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!