മദീനയിൽ പ്രവാചകൻ്റെ ഖബറിടത്തിന് മുന്നിൽ സ്വർണം പൂശിയ കൈവരി സ്ഥാപിച്ചു – വീഡിയോ

മദീനയിൽ മസ്ജിദു നബവിയിൽ പ്രവാചകൻ്റേയും അനുചരന്മാരുടേയും ഖബറിടങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്ന കൈവരി മാറ്റി സ്ഥാപിച്ചു. നേരത്തെ ഉണ്ടായിരുന്ന മരം കൊണ്ടുള്ള കൈവരി മാറ്റി സ്വർണം പൂശിയ ചെമ്പ് കൊണ്ടുള്ള കൈവരികളാണ് പുതിയതായി സ്ഥാപിച്ചത്. ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് പുതിയ കൈവരി ഉദ്ഘാടനം ചെയ്തു.

 

 

ശുദ്ധമായ ചെമ്പിൽ നിർമിച്ച ശേഷം സ്വർണം പൂശിയതാണ് പുതിയ കൈവരി. ഇതിന് 87 മീറ്റർ നീളവും ഒരു മീറ്റർ ഉയരവുമുണ്ട്. വിശ്വാസികളുടെ തിരക്ക് വർധിക്കുമ്പോൾ ഉലയാതെ ഉറച്ച് നൽക്കാനായി അഷ്ടഭുജാകൃതയിലുള്ള ചെറു തൂണുകളാൽ  ശക്തിയേറിയ അടിത്തറയിലാണ് ഇവ ഉറപ്പിച്ചിട്ടുള്ളത്.

 

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!