നോമ്പ് തുറക്കുന്നതിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി മരിച്ചു

സൌദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി പുതിയവീട്ടിൽ അബ്​ദുൽ റസാഖ് (52) ആണ് മരിച്ചത്. നോമ്പു തുറന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു.

ആംബുലന്‍സിൽ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 20 വർഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാമിൽ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് പരേതനായ മുഹമ്മദ്‌, മാതാവ് ഫാത്തിമ.

ഭാര്യ: നസീറ. മക്കൾ: മുഹമ്മദ്​ റന്ദിഷ് (13), മുഹമ്മദ്​ റയാൻ (8)​. പരേതരായ മുഹമ്മദും ഫാത്തിമയുമായാണ്​ മാതാപിതാക്കൾ. മുഹമ്മദ്​ ബഷീർ സഹോദരനാണ്​. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!