സൗദിയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിൻ്റെ സമയക്രമം നിശ്ചയിച്ചു; പള്ളികളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം

സൗദി അറേബ്യയിലെങ്ങും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഈദുൽ ഫിത്ർ നമസ്കാരം നിർവഹിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി.

രാജ്യത്തുടനീളം ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയത്തിനു ശേഷം 15 മിനുട്ട് കഴിഞ്ഞാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. പള്ളികളിലും മൈതാനങ്ങളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പള്ളികൾക്ക്  പുറമെ ചില പട്ടണങ്ങളിലെയും ഗ്രാമ കേന്ദ്രങ്ങളിലെയും തുറന്ന മൈതാനങ്ങളിലും ഈദ്ഗാഹുകൾ ഒരുക്കണം. എന്നാൽ സാധാരണയായി പെരുന്നാൾ നമസ്കാരങ്ങൾ നടത്താത്ത പള്ളികളിൽ ഇത്തവണയും പെരുന്നാൾ നമസ്കാരങ്ങളുണ്ടാകില്ലെന്നും ശാഖകൾക്കയച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!