ആശുപത്രിയിലേക്ക്​ പോകുംവഴി പ്രവാസി മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

സൌദിയിലെ റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.  കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്​ദുല്ല (54) ആണ് മരിച്ചത്. ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക്​ പോകുംവഴി ബത്​ഹയിൽ വെച്ചാണ്​ കുഴഞ്ഞുവീണ്​ മരിച്ചത്​.

റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്​. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ്‌ അഫ്സൽ, നഫീസത്തുൽ ശിഫ.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!