ഷെയ്ഖ് ഖാലിദ് അബുദാബിയുടെ പുതിയ കിരീടാവകാശി; ഷെയ്ഖ് മൻസൂർ യുഎഇ വൈസ് പ്രസിഡൻ്റ്

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സയിദ് അൽ നഹ്യാനെ അബുദാബി കിരീടവകാശിയായും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായും  നിയമിച്ചു. ഫെഡറൽ സുപ്രീം കൗൺസിലിന്റെ അനുമതിയോടെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്ബിൻ സയിദ് അൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഷെയ്ഖ് മുഹമ്മദിന്റെ മൂത്ത മകനാണ്  ഷെയ്ഖ് ഖാലിദ്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനൊപ്പം ഷെയ്ഖ് മൻസൂറും ഇനി വൈസ് പ്രസിഡന്റ് പദവി വഹിക്കും. ഷെയ്ഖ്  തഹ്നൂൻ ബിൻ സഇൗദിനെയും ഷെയ്ഖ് ഹസ ബിൻ സയിദിനെയും അബുദാബി ഉപ ഭരണാധികാരികളായും നിയമിച്ച് ഉത്തരവിറക്കി.

 

അബുദാബി ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അധ്യക്ഷനായിരുന്നു.

അബുദാബി എക്‌സിക്യൂട്ടീവ് ഓഫിസ്/ സ്ട്രാറ്റജിക് അഫയേഴ്‌സ് കൗൺസിൽ ചെയർമാൻ ഡോ. അഹമ്മദ് മുബാറക് അൽ മസ്‌റൂയി, എക്സിക്യുട്ടീവ് അഫയേഴ്സ് അതോറിറ്റി  /സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിൽ ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, സാമ്പത്തിക വകുപ്പ് / സ്ട്രാറ്റജിക് അഫയേഴ്‌സ് കൗൺസിൽ ചെയർമാൻ ജസീം മുഹമ്മദ് അൽ സഅബി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖൈലി, ഊർജ വകുപ്പ് ചെയർമാൻ അവൈദ മുർഷിദ് അൽ മറാർ, സാംസ്‌കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ പൈലറ്റ് സ്റ്റാഫ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി,  അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് വിഭാഗം ചെയർമാൻ സാറ അവദ് ഇസ മുസല്ലം, മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ, സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സഅബി, ആരോഗ്യവകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി, സർക്കാർ സഹായ വകുപ്പിന്റെ ചെയർമാൻ അഹമ്മദ് തമീം അൽ കുത്താബ് എന്നിവർ സംബന്ധിച്ചു.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിന് ശേഷമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രസി‍ഡന്റായി ചുമതലയേറ്റത്. പുതിയ ഭരണാധികാരികളെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു.

യുഎഇയുടെ രാഷ്‍ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ മകനും നിലവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ സഹോദരനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, 1997 മുതല്‍  2004 നവംബറില്‍ ശൈഖ് സായിദ് മരണപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ ഓഫീസ് ചെയര്‍മാനായിരുന്നു.

2004ല്‍ അദ്ദേഹം പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയായി. തുടര്‍ന്ന് 2006ല്‍ മിനിസ്‍റ്റീരിയല്‍ ഡെവലപ്‍മെന്റ് കൗണ്‍സിലിന്റെയും 2007ല്‍ എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും അധ്യക്ഷനായി. അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‍മെന്റ്, അബുദാബി സുപ്രീം പെട്രോളിയം കൗണ്‍സില്‍ എന്നിങ്ങനെ വിവിധ സമിതികളിലും പ്രവര്‍ത്തിച്ചു. 2000ല്‍ നാഷണല്‍ ആര്‍ക്കൈവ്‍സ് അധ്യക്ഷനായും 2005ല്‍ അബുദാബി ഡെവലപ്‍മെന്റ് ഫണ്ട് അധ്യക്ഷനായും അബുദാബി ഫുഡ്കണ്‍ട്രോള്‍ അതോറിറ്റി അധ്യക്ഷനായും 2006ല്‍ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായും സ്ഥാനമേറ്റെടുത്തു.

2009ല്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തോടെ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ഡെപ്യൂട്ടി പ്രധാനമന്ത്രിയായി. ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഇപ്പോള്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഇതിനിടെ 2022ല്‍ അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയായും നിയമിച്ചിരുന്നു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ മൂത്ത മകനാണ് അബുദാബി കിരീടാവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. നേരത്തെ അദ്ദേഹം അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായിരുന്നു. 2016 ഫെബ്രുവരി 15ന് അദ്ദേഹത്തെ ദേശീയ സുരക്ഷാ തലവനായും നിയമിച്ചിരുന്നു. പുതിയ വൈസ് പ്രസിഡന്റിന്റെയും അബുദാബി കിരീടാവകാശിയുടെയും നിയമനത്തിന് പുറമെ അബുദാബിക്ക് രണ്ട് ഡെപ്യൂട്ടി ഭരണാധികാരികളെക്കൂടി നിയമിച്ചിട്ടുണ്ട്. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായ ശൈഖ് ഹസ്സ ബിന്‍ സായിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍ ബിന്‍ സായിദ് എന്നിവരാണ് പുതിയ ഡെപ്യൂട്ടി ഭരണാധികാരികള്‍.

ഏഴ് എമിറേറ്റകളുടെയും ഭരണാധികാരികള്‍ ഉള്‍പ്പെടുന്ന യുഎഇയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സമിതിയായ ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തിന് ശേഷമാണ് യുഎഇ പ്രസിഡന്റ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറക്കിയത്. പുതിയതായി സ്ഥാനമേറ്റെടുത്ത വൈസ് പ്രസിഡന്റ്, അബുദാബി കിരീടാവകാശി, അബുദാബി ഡെപ്യൂട്ടി ഭരണാധികാരികള്‍ എന്നിവരെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അഭിനന്ദിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!