ക്ഷേത്രത്തിലെ കിണറിൻ്റെ മേൽത്തട്ട് ഇടിഞ്ഞു; 25ഓളം പേർ ഉള്ളിൽ കുടുങ്ങി – വീഡിയോ

ഇൻഡോർ (മധ്യപ്രദേശ്)∙ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പുരാതനമായ ബവ്ഡിയുടെ (വലിയ കിണർ) മേൽത്തട്ട് തകർന്നുവീണതിനെ തുടർന്ന് 25ഓളം പേർ ഉള്ളിൽ കുടുങ്ങി. വ്യാഴാഴ്ച, രാമനവമി ഉത്സവത്തിനിടെയാണ് സംഭവം.

കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുരാതനമായ ബാവഡിയുടെ മേൽക്കൂരയിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകർന്നു വീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിരവധി ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഇൻഡോർ ജില്ലാ കളക്ടർക്കും കമ്മീഷണർക്കും നിർദ്ദേശം നൽകി. “ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്. രക്ഷാപ്രവർത്തനം നടക്കുകയാണ്. 10 പേർ സുരക്ഷിതരായി രക്ഷപ്പെട്ടു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്,’ മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇൻഡോർ ജില്ലാ ഭരണകൂടവുമായി സിഎംഒ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇൻഡോർ പോലീസിലെയും ജില്ലാ ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!