റമദാനിലെ അവസാനത്തെ പത്തിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു; ഹറമിൽ തീർഥാടകരുടെ വൻ തിരക്ക് – വീഡിയോ

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാകർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽനാ ആപ്പുകൾ വഴിയാണ് പെർമിറ്റ് നേടേണ്ടത്.

നേരത്തെ റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ച സമയത്ത് അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നില്ല. എന്നാൽ ആദ്യ പത്ത് ദിവസങ്ങൾ പൂർത്തിയായി തുടങ്ങിയ സാഹചര്യത്തിലും , അതിൽ ശേഷിക്കുന്ന ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് അവസാനിച്ച് തുടങ്ങിയ സാഹചര്യത്തിലുമാണ് അവസാന പത്തിലേക്ക് ബുക്കിംഗ് ആരംഭിച്ചത്. അവസാനത്തെ പത്തിൽ ഹറമിൽ ഇഅ്തികാഫ് ആചരിക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം പെർമിറ്റ് എടുക്കേണ്ടതാണ്.

മക്കക്ക് പുറത്ത് നിന്ന് ഉംറക്ക് വരുന്ന തീർഥാടകർ സ്വന്തം വാഹനങ്ങളിലാണ് വുരുന്നതെങ്കിൽ, മക്കയുടെ പ്രവേശന കവാടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. തുടർന്ന് ഷട്ടിൽ ബസ് സർവീസുകളിലോ, ടാക്സികളിലോ ഹറമിലേക്ക് യാത്ര ചെയ്യാം.

ഉംറ പെർമിറ്റെടുത്ത് കൃത്യമായ സമയക്രമം പാലിച്ച് കൊണ്ട് മാത്രമേ ഉംറക്ക് വരാൻ പാടുള്ളൂവെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

വൻ തിരക്കാണ് ഹറം പള്ളിയിൽ. മതാഫിന് (കഅബയുടെ മുറ്റം) പുറമെ പള്ളിക്കുള്ളിലും ത്വവാഫ് ചെയ്താണ് തീർഥാടകർ കർമ്മങ്ങൾ പൂർത്തിയാക്കുന്നത്.

 

 

ഹറമിൽ നിന്നുള്ള വീഡിയോ കാണാം…

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!