കരിപ്പൂരിൽ സ്വര്‍ണം ‘പൊട്ടിക്കല്‍’ സംഘം പിടിയില്‍; രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടാനെത്തിയ ആറംഗ ക്രിമിനൽ സംഘം അറസ്റ്റിൽ. ഒന്നേമുക്കാൽ കോടി വില മതിക്കുന്ന സ്വർണവുമായി എയർ പോർട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എയർപോർട്ട് പരിസരത്ത് വെച്ച് പോലീസാണ് കവർച്ചാ സംഘത്തെ പിടികൂടിയത്

ഇന്നലെ രാത്രിയാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ജിദ്ദയിൽ നിന്നുള്ള യാത്രക്കാരിൽ സ്വർണം കവരാനായിരുന്നു സംഘത്തിന്റെ പദ്ധതി. സ്വർണക്കടത്തിലുൾപ്പെട്ട ഒരാളുമായി ചേർന്നാണ് കവർച്ചാസംഘം പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.

മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ കല്ലുവെട്ടുകുഴിയിൽ സുഹൈൽ, ചേലാട്ടുതൊടി അൻവർ അലി, ചേലാട്ടുതൊടി മുഹമ്മദ് ജാവിർ, പെരിങ്ങാട്ട് അമൽകുമാർ, ഒറ്റപ്പാലം സ്വദേശിയായ മാടായി മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. വിവരം ചോര്‍ത്തിനല്‍കിയ സ്വര്‍ണക്കടത്തുകാരനെയും പൊലീസ് പിടികൂടി. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

 

 

നേരത്തേ സ്വർണവുമായി എത്തിയ യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ശരീരത്തിനകത്താണിവർ സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവരുമായി എക്‌സ്‌റേ പരിശോധനക്ക് കസ്റ്റംസ് പുറത്തേക്ക് പോകുന്ന സമയത്ത് കവർച്ചാസംഘം ഇവരുടെ വാഹനത്തിനടുത്തേക്ക് വരികയും പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

മൂന്ന് കാരിയർമാരിൽ ഒരാളുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയിട്ടത്. മൂന്നു കിലോയിലധികം സ്വർണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ പദ്ധതി പാളുകയും തട്ടിക്കൊണ്ടുപോകാനെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടുകയുമായിരുന്നു. കാരിയർമാരും കസ്റ്റംസ് പിടിയിലായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

 

Share
error: Content is protected !!