സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഇനി തത്സമയം ലഭിക്കും; പ്രൊഫഷണൽ വിസകളും, തൊഴിലാളികളുടെ സേവനങ്ങളും ഇനി അതിവേഗത്തിൽ

സൌദിയിൽ സ്ഥാപനങ്ങൾക്കുള്ള വിവിധ സേവന കാലയളവ് കുറച്ചു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം വഴി വിവിധ സേവനങ്ങൾ ഇനി വേഗത്തിൽ ലഭിക്കും.

സ്ഥാപനങ്ങൾക്ക് കൂടുതൽ ഉൽപ്പാദനക്ഷമതക്കും വേഗത്തിലുള്ള വളർച്ചയ്ക്കും വേണ്ടിയുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൻ്റെ ഭാഗമായണ് നടപടി. കൂടാതെ തൊഴിൽ മേഖലയെ സാധ്യമായ രീതിയിൽ പിന്തുണയ്ക്കുകയും ഇതിൻ്റെ ലക്ഷ്യമാണ്.

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഇരു കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നതിനുമായി ഓട്ടോമേറ്റഡ് രീതിയിൽ ഇലക്ട്രോണിക് സേവനങ്ങൾ തൽക്ഷണം ലഭിക്കും.

നടപടിക്രമങ്ങളുടെ ദൈർഘ്യം കുറയ്ക്കുന്നതിനും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും തങ്ങൾ പ്രവർത്തിച്ചതായി ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പ്ലാറ്റ്ഫോം അറിയിച്ചു.

നേരത്തെ എട്ട് മാസം വരെ എടുത്ത പ്രൊഫഷണൽ വിസകൾ ഇനി തൽക്ഷണം ലഭിക്കും. മുമ്പ് മൂന്ന് മാസമെടുത്ത ജീവനക്കാരുടെ തൊഴിൽ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും, എട്ട് മാസം സമയമെടുത്തിരുന്ന ജീവനക്കാരന്റെ സേവനം കൈമാറുന്നതിനുള്ള നടപടിക്രമങ്ങളും ഇനി തത്സമയം പൂർത്തിയാക്കാം.

ഗുണനിലവാരവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിനും സ്ഥാപനത്തെയും അതിന്റെ ജീവനക്കാരെയും ദീർഘകാലത്തേക്ക് സംരക്ഷിക്കുന്നതിനും ഈ നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് പ്ലാറ്റ്ഫോം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!