ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു ആദ്യം നൽകിയ കാലാവധി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്നും ആവശ്യമുയർന്നു. ഇതിന്റെ തുടർച്ചയായാണ് കാലാവധി ജൂൺ 30 വരെ നീട്ടിയത്.

2023 ജൂണ്‍ 30-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്നാം തീയതി മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് സി.ബി.ഡി.ടി.യുടെ മുന്നറിയിപ്പ്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു. പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏര്‍പ്പെടുത്തി. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം.

ആധാറും പാൻ കാർഡും ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക് ചെയ്യുക. പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ചെയ്തിട്ടില്ലെങ്കിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും.

ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ഇവയിലെ പേരുകൾ ഒരുപോലെയാക്കണം. അതിന് ശേഷം മാത്രമേ ലിങ്ക് ചെയ്യാൻ സാധിക്കൂ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!