മക്കയിൽ റമദാൻ എക്സിബിഷൻ ആരംഭിച്ചു; മസ്ജിദുൽ ഹറമിലെ പുരാവസ്തുക്കളുൾപ്പെടെ നിരവധി കാഴ്ചകൾ

മക്കയിൽ ഈ വർഷത്തെ റമദാൻ എക്സിബിഷൻ ആരംഭിച്ചു. മസ്ജിദുൽ ഹറാം എക്‌സിബിഷൻസ് ആൻഡ് മ്യൂസിയം അഫയേഴ്‌സ് ഏജൻസിക്ക് കീഴിലാണ് പ്രദർശനം.

മക്കയിലെ ഹറം പള്ളിയിൽ നിന്നുള്ള  പുരാവസ്തു ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി അമൂല്യ വസ്തുക്കളാണ് പ്രദർശനത്തിനുള്ളത്. സന്ദർശകർക്ക് എളുപ്പത്തിൽ കാണാൻ കഴിയും വിധം മൂന്ന് വിഭാഗങ്ങളിലായാണ് പ്രദർശനം ക്രമീകരിച്ചിട്ടുളളതെന്ന് എക്‌സിബിഷൻ ആൻഡ് മ്യൂസിയം അഫയേഴ്‌സ് അണ്ടർസെക്രട്ടറി ജനറൽ എഞ്ചിനീയർ മഹെർ ബിൻ മാൻസി അൽ-സഹ്‌റാനി പറഞ്ഞു.

സംസം ജല സംവിധാനത്തെ കുറിച്ചാണ് പ്രദർശനത്തിൻ്റെ ആദ്യ ഭാഗത്ത് വിശദീകരിക്കുന്നത്. അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് രാജാവിന്റെ ഭരണകാലം മുതൽ നിലവിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ ഭരണം വരെയുള്ള സംസം ജല വിതരണത്തിൻ്റെ ചരിത്രവും യാത്രയും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പ്രദർശനം കാണുന്നതിലൂടെ മനസ്സിലാക്കാം.

പുരാതനകാലം മുതലുളള സംസം വെള്ളത്തെയും അതിന്റെ അവതരണത്തിന്റെ ഘട്ടങ്ങളിൽ അത് കൈവരിച്ച വികാസത്തെയും ദൈവത്തിന്റെ വിശുദ്ധ ഭവനത്തിലേക്കുള്ള അതിന്റെ ആഗമനത്തിന്റെ വേഗതയെയും വിശദമായി കാണാനാകും. സംസം കിണറിന്റെ ഉയരവും ആഴവും കാണിക്കുന്ന വിശദമായ ഭൂപടവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകളും വാട്ടർ കണ്ടെയ്നറുകളുടെ എണ്ണവും അവയിൽ നിന്ന് ഉപഭോഗം ചെയ്യുന്ന അളവുകളും കൊണ്ട് പ്രദർശനം ശ്രദ്ധേയമാണ്.

ഹറം കാര്യാലയം നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളും, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് വാസ്തുവിദ്യയെ സമ്പുഷ്ടമാക്കുന്ന ഇരു ഹറമുകളുടേയും മ്യൂസിയത്തിന്റെ ശേഖരങ്ങളുടെ വെർച്വൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. D3 സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പ്രദർശനം.  കഅബ കവറിംഗ് എക്സിബിഷനും, 360 ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംസം പ്രദർശനവും എക്സിബിഷൻ്റെ ഭാഗമായുണ്ടാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!