ഇന്ധന ടാങ്കറിന് തീപിടിച്ച് മലയാളി പ്രവാസിക്ക് ദാരുണാന്ത്യം
സൌദിയിലെ ജുബൈലിൽ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്. പ്രമുഖ ഇന്ധന വിതരണക്കാരായ അൽ-ബുഅയിനയിൻ കമ്പനിയിലെ ഹെവി ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടെയായിരുന്നു അപകടം.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജുബൈൽ – അബുഹദ്രിയ റോഡിലൂടെ നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടാങ്കർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
കഴിഞ്ഞ 14 വർഷമായി സൗദിയിൽ പ്രവാസിയാണ് ദേവൻ നായർ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273