വിചാരണ പൂർത്തിയായെങ്കിൽ മദനിയെ കേരളത്തിലേക്കു പോകാൻ അനുവദിച്ചുകൂടേ? സുപ്രീംകോടതി

വിചാരണ പൂർത്തിയായെങ്കിൽ ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ കേരളത്തിലേക്കു പോകാൻ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി. ബെംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണയിൽ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ, അബ്ദുൽ നാസർ മദനി ബെംഗളൂരുവിൽത്തന്നെ തുടരേണ്ടതുണ്ടോ എന്ന് വാദമധ്യേ ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നാളിതുവരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണാ നടപടികൾ പൂർത്തിയാകുകയും ജാമ്യവ്യവസ്ഥകൾ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിലേക്കു പോകാൻ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സൂചന നൽകി. അതേസമയം, മറുപടി നൽകാൻ സമയം വേണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മദനിയുടെ ഹർജി ഇനി ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി.

മദനിയുടെ ജാമ്യവ്യവസ്ഥയിൽ യാതൊരു ഇളവും പാടില്ലെന്നാണ് കർണാടക സർക്കാർ ആദ്യം മുതലേ സുപ്രീം കോടതിയിൽ സ്വീകരിക്കുന്ന നിലപാട്. ജാമ്യ വ്യവസ്ഥ ഇളവു ചെയ്ത് മഅദനിയെ കേരളത്തിൽ പോകാൻ അനുവദിച്ചാൽ ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് ചികിത്സയ്ക്കായി കേരളത്തിലേക്കു മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി ഹർജി നൽകിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!