ജിദ്ദയിലെ സംഘാടകരുടെ സംഗമ വേദിയായി പൗരാവലി ‘കമ്മ്യൂണിറ്റി ഇഫ്‌താർ’

ജിദ്ദ: ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘കമ്മ്യൂണിറ്റി ഇഫ്‌താർ’ ജിദ്ദയിലെ സംഘാടകരുടെ സംഗമ വേദിയായി. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വ്യവസായ, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിയാണ് ജിദ്ദ കേരള പൗരാവലി ‘കമ്മ്യൂണിറ്റി ഇഫ്‌താർ’ സംഘടിപ്പിച്ചത്. കറം ജിദ്ദ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുത്തു

പരിശുദ്ധ റമദാനിന്റെ പവിത്രത ഉൾക്കൊണ്ട് പരസ്പരം ആശംസകൾ നേരാനും സൗഹൃദങ്ങൾ പങ്കുവെക്കാനുമുള്ള അവസരമായെന്ന് കമ്മ്യൂണിറ്റി ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

 

 

ജിദ്ദയിൽ പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള മുഴുവൻ ജില്ലാ കൂട്ടായ്മകളുടെ പ്രതിനിധികളും ഇഫ്‌താറിന്റെ ഭാഗമായി. ഹൃസ്വമായ സ്വീകരണ യോഗത്തിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതം പറഞ്ഞു. ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു

അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇഫ്‌താർ സംഗമത്തിന് അസീസ് പട്ടാമ്പി, റാഫി ബീമാപള്ളി, മുസ്തഫ ലാലു, സിഎം അഹ്മദ് ആക്കോട്, ഹിഫ്സു റഹ്മാൻ, ഷിവാസ്, ഉണ്ണി തെക്കേടത്, മുജീബ്പാക്കട, റഷീദ് മണ്ണിപ്പിലാക്കൽ, ഷാനി നെടുവഞ്ചേരി, ഹക്കീം അരിബ്ര, ഹസ്സൻ കൊണ്ടോട്ടി, സലീം കരുവാരക്കുണ്ട്, വേണുഅന്തിക്കാട്, ബാബു കല്ലട, ഷഫീഖ് കൊണ്ടോട്ടി, ജുനൈസ് ബാബു, ഉണ്ണീൻ പുലാക്കൽ, സുൽഫിക്കർ മമ്പാട്, സലീം നാണി (മക്ക) എന്നിവർ നേതൃത്വം നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!